അഷ്റഫിന്‍റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്ത് സ്വർണ ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുളള തർക്കമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്.
കണ്ണൂർ : താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാനാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്റഫിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അഷ്റഫിന്‍റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്ത് സ്വർണ ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുളള തർക്കമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്. അഷ്റഫിനെ തട്ടിക്കൊണ്ടു പോയി വിലപേശി കിട്ടാനുള്ള സ്വര്‍ണ്ണവും പണവും കൈക്കലാക്കാനായിരുന്നു അലി ഉബൈറാനും സംഘവും പദ്ധതിയിട്ടത്. അലിയുടെ സഹോദരന്‍മാരായ ഷബീബ് റഹ്മാനേയും മുഹമ്മദ് നാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് അഷ്റഫിനെ ആറ്റിങ്ങലില്‍ ഇറക്കി വിടുകയായിരുന്നു.
അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി, ഭർത്താവ് ഗുരുതരാവസ്ഥയിൽ
കരിപ്പൂർ സ്വർണക്കടത്ത് കേസിലും അലി ഉബൈറാനെ പ്രതിചേർക്കപ്പെട്ടിരുന്നു. കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പൊലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. തമിഴ്നാട്ടിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ അലി ഉബൈറാൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

