കൊല്ലം ബൈപ്പാസില്‍ തല്‍ക്കാലം ടോള്‍ പിരിക്കില്ല; ലോക്ക്ഡൗണിന് ശേഷം ചര്‍ച്ച നടത്തി തീരുമാനം

By Web TeamFirst Published Jun 2, 2021, 5:10 PM IST
Highlights

ടോൾ പിരിവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം.

കൊല്ലം: കൊല്ലം ബൈപ്പാസിൽ ലോക്ക്ഡൗൺ കഴിയുന്നത് വരെ ടോൾ പിരിവ് ഉണ്ടാവില്ല. ലോക്ക്ഡൗണിന് ശേഷം സർക്കാർതല ചർച്ച നടത്തി തീരുമാനം എടുക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. 

കൊല്ലം ബൈപ്പാസില്‍ ചൊവ്വാഴ്ചയായിരുന്നു ടോള്‍ പിരിവ് ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. 


 

click me!