
പാലക്കാട്: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോൾ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സർവകക്ഷിയോഗത്തിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക. ഇന്നലെ അർധരാത്രി മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങൾക്കായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ജൂലൈ ഒന്നു മുതൽ ഇത് നടക്കില്ലെന്നാണ് കരാർ കമ്പനിയുടെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam