പ്രവർത്തനം തട്ടിക്കൂട്ട്, ലളിതകലാ അക്കാദമിയിൽ നിന്ന് രാജിവെക്കുന്നതായി ചിത്രകാരൻ ടോം വട്ടക്കുഴി

Published : Apr 11, 2021, 11:27 PM IST
പ്രവർത്തനം തട്ടിക്കൂട്ട്,  ലളിതകലാ അക്കാദമിയിൽ നിന്ന് രാജിവെക്കുന്നതായി ചിത്രകാരൻ ടോം വട്ടക്കുഴി

Synopsis

അക്കാദമിയുടെ പ്രവത്തനങ്ങൾ പലപ്പോഴും നിർവാഹക സമിതി അറിയുന്നില്ല, നിർവാഹക സമിതി എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി  നടപ്പിലാക്കുന്നുമില്ല. കാലങ്ങളായി കണ്ടു തഴങ്ങിയ കുറെ കാര്യങ്ങൾ ആത്മാവു നഷ്ടപെട്ട ഒരനുഷ്ഠാനം പോലെ തുടരുകയാണെന്നാണ് ടോം വട്ടക്കുഴിയുടെ ആക്ഷേപം.

കോഴിക്കോട്: ലളിതകലാ അക്കാദമിയിൽ നിന്ന് രാജിവെക്കുന്നതായി ചിത്രകാരൻ ടോം വട്ടക്കുഴി. അക്കാദമിയുടെ പ്രവത്തനങ്ങൾ തട്ടിക്കൂട്ടാണെന്ന് ആരോപിച്ചാണ് രാജി. നേതൃത്വത്തിന് ഭാവനയില്ലെന്നും നിർവ്വാഹക സമിതി അംഗങ്ങളറിയാതെയാണ് അക്കാദമിയുടെ പ്രവർത്തനമെന്നും ടോം ആരോപിക്കുന്നു. തട്ടിക്കൂട്ട് പരിപാടികളിലൂടെ പണം പാഴാക്കുന്ന സ്ഥാപനമായി ലളിതകലാ അക്കാദമി മാറിയെന്നും ടോം വട്ടക്കുഴി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

അക്കാദമിയുടെ പ്രവത്തനങ്ങൾ പലപ്പോഴും നിർവാഹക സമിതി അറിയുന്നില്ല, നിർവാഹക സമിതി എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി  നടപ്പിലാക്കുന്നുമില്ല. കാലങ്ങളായി കണ്ടു തഴങ്ങിയ കുറെ കാര്യങ്ങൾ ആത്മാവു നഷ്ടപെട്ട ഒരനുഷ്ഠാനം പോലെ തുടരുകയാണെന്നാണ് ടോം വട്ടക്കുഴിയുടെ ആക്ഷേപം. ഇച്ഛാശക്തിയോ ഉൾക്കാഴ്ചയോ ദീർഘ വീക്ഷണമോ ദിശാബോധമോ ഒന്നുംതന്നെ ഇല്ലാത്ത ഭരണനേതൃത്വത്തിൻ്റെ ഭാഗമായി തുടരുന്നതിന്റെ നിഷ്ഫലതയാണ് ഈ ഒരു തീരുമാനത്തിലേക്കെത്താൻ പ്രേരണയായതെന്നും ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നുവെന്നും ചിത്രകാരൻ ആരോപിക്കുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല', നടക്കുന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'