പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

Published : May 26, 2025, 08:43 PM IST
പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

Synopsis

കോട്ടയം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കോട്ടയം: കോട്ടയം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

ശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം. കടനാട് മാനത്തൂരിൽ  സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കല്ല് പ്ലാക്കൽ മാത്യുവിന്റെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്. ഭരണങ്ങാനം ഇടമറ്റം റോഡിൽ വെള്ളം കയറി. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പുയരുകയാണ്. ഈരാറ്റുപേട്ട പാലാ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാര്‍മല അരുവി വെള്ളച്ചാട്ടത്തിൽ അതിശക്തമായ ഒഴുക്കാണ്. പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി രാജേഷിന്റെ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു. വീടിന്റെ മേൽക്കൂര നിലം പതിച്ചു.  വിവിധ ഇടങ്ങളിൽ റോഡിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും തകരാറിലായി. പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി