എലത്തൂര്‍ തീവയ്പ്പ്: മതസ്പര്‍ദ്ധ വേണ്ട, എൻഐഎ സംഘം കണ്ണൂരിൽ, മധുവിന് നീതി, ഒരു സിക്സിന് 5 ലക്ഷം- 10 വാര്‍ത്ത

Published : Apr 04, 2023, 06:33 PM IST
എലത്തൂര്‍ തീവയ്പ്പ്: മതസ്പര്‍ദ്ധ വേണ്ട, എൻഐഎ സംഘം കണ്ണൂരിൽ, മധുവിന് നീതി, ഒരു സിക്സിന് 5 ലക്ഷം- 10 വാര്‍ത്ത

Synopsis

എലത്തൂര്‍ തീവയ്പ്പിൽ മതസ്പര്‍ദ്ധ വേണ്ട, എൻഐഎ സംഘം കണ്ണൂരിൽ, ഒടുവിൽ മധുവിന് നീതി

1- എലത്തൂർ ട്രെയിൻ തീവയ്പ്പ്: മതസ്പർദ്ധ പോസ്റ്റുകളിടുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്; 'കർശന നടപടിയുണ്ടാകും'

ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.

2- ട്രെയിൻ തീവെപ്പ് കേസ്; എലത്തൂർ റെയിൽവെ ട്രാക്കിലും പരിസരത്തും എഡിജിപിയുടെ  പരിശോധന

കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധിക്കുന്നു.

3- 'മുഖ്യമന്ത്രിയ്ക്ക് അപാര തൊലിക്കട്ടി'; സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നുവെന്ന് വി ഡി സതീശൻ

വീണ്ടും വിദേശ പര്യടത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായക്കാലത്ത് കോടികൾ ചെലവാക്കി വിദേശ ടൂർ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

4- ഒടുവിൽ മധുവിനെ തേടി നീതിയെത്തി; 13 പേര്‍ക്കെതിരെ നരഹത്യാക്കുറ്റം, മാധ്യമങ്ങളോട് പ്രതികരിക്കാതെ പ്രതികള്‍

അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. നാളെയാണ് പ്രതികളുടെ ശിക്ഷാവിധി. കോടതി വിധി കേട്ട് പുറത്തിറങ്ങിയ പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചതേയില്ല. 13 പേർക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാലും പതിനൊന്നും പ്രതികളെ പ്രതികളെ വെറുതെ വിട്ടു. പ്രതികളിൽ ആരും തന്നെ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചില്ല.

5-എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ, റെയിൽവെ പൊലീസ് ഉത്തർപ്രദേശിൽ

എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പൊലീസ് പരിശോധിക്കുന്നു. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം.

6-'നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട'; വൈകാരിക പ്രസംഗവുമായി കെ സുധാകരന്‍

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ടെന്ന് കൈ കൂപ്പി കൊണ്ട് എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ സുധാകരന്‍ പറഞ്ഞു

7- അവണൂർ കൊലപാതകം; മയൂര നാഥനുമായി പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി, കോടതിയിൽ ഹാജരാക്കും

തൃശൂർ അവണൂരിൽ പിതാവിന് കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ മകൻ മയൂര നാഥനെ കൊല നടത്തിയ അവണൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകാതെ കോടതിയിൽ ഹാജരാക്കും. അവണൂർ സ്വദേശിയായ ശശീന്ദ്രനെ വിഷം നൽകി കൊലപെടുത്തി എന്ന്‌ ആയുർവേദ ഡോക്ടറായ മകൻ മയൂര നാഥൻ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു.

8-മൂല്യനിർണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധം; വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടരുതെന്ന് മന്ത്രി ശിവൻകുട്ടി

മൂല്യനിർണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടരുതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട അധ്യാപകരാണ് കറുപ്പ് അണിഞ്ഞ് പ്രതിഷേധിച്ചത്.

9- പിടിവാശികളുമായി ഷെയ്‍ൻ നിഗം, 'ആര്‍ഡിഎക്സ്' സെറ്റില്‍ തര്‍ക്കമെന്നും റിപ്പോര്‍ട്ട്

'ആര്‍ഡിഎക്സ്' എന്ന സിനിമയുടെ സെറ്റില്‍ ഷെയ്‍ൻ നിഗം പ്രശ്‍നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗത്തിന്റെ ചില പിടിവാശികള്‍ കാരണം സെറ്റില്‍ തര്‍ക്കമുണ്ടായെന്നാണ് 'ആര്‍ഡിഎക്സു'മായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

10- തുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ

ഐപിഎല്ലിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാരാണ് ടാറ്റ. ടൂര്‍ണമെന്‍റിനിടെ ഓരോ തവണ ടിയാഗോ ഇവിയില്‍ പന്ത് വന്നിടിക്കുമ്പോഴും കാപ്പിത്തോട്ടങ്ങളുടെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് 5,00,000 രൂപ സംഭാവനയായി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

PREV
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും