നെടുങ്കണ്ടം പൊലീസ് സ്റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം

By Web TeamFirst Published Jul 2, 2019, 2:09 PM IST
Highlights

കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ഹക്കീം ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്‍കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 

നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനമുണ്ടായെന്ന് വീണ്ടും ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ഹക്കീം ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്‍കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 

മെയ് 14ന് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് രാത്രി മുഴുവന്‍ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ഹക്കീം ആരോപിക്കുന്നത്. അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരെ വിളിക്കാന്‍ ഫോണ്‍ പോലും ലഭിക്കുന്നത്. തുടര്‍ന്നാണ് തന്നെ പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയത്. തനിക്ക് മര്‍ദ്ദനമേറ്റ അതേദിവസം പൊലീസ് സ്റ്റേഷന്‍റെ മുകളിലത്തെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഇത് രാജ്‍കുമാറിന്‍റേതായിരുന്നോ എന്ന് അറിയില്ലെന്നും ഹക്കീം പറഞ്ഞു.

മാര്‍ച്ച് 12 മുതല്‍ 15 വരെയാണ് രാജ്‍കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ അനധികൃത കസ്റ്റഡിയില്‍ വച്ചിരുന്നത്. 


 

 

click me!