സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും, ബീച്ചുകൾ പിന്നീട്

Published : Oct 11, 2020, 05:26 PM IST
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും, ബീച്ചുകൾ പിന്നീട്

Synopsis

കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെയുളള ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. അടുത്ത മാസം 1 മുതല്‍ ബീച്ചുകള്‍ തുറക്കും.   കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമേ  പ്രവേശനം അനുവദിക്കൂ. 

കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'10 കൊല്ലം ഭരിച്ച മുഖ്യമന്ത്രി ജയിക്കാനായി എസ്‍ഡിപിഐയുടെ കാലുപിടിക്കുന്നു', എഫ്‍സിആര്‍എ ഭേദഗതിയിലൂടെ ആരെയും ഉപദ്രവിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തൊണ്ടിമുതൽ കേസ്; ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു സുപ്രീം കോടതിയില്‍