പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേ‍ർക്ക് പരിക്ക്: രണ്ട് കുട്ടികളടക്കം നാല് പേർ ഗുരുതരാവസ്ഥയിൽ

Published : Jan 03, 2021, 01:13 PM ISTUpdated : Jan 03, 2021, 01:36 PM IST
പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേ‍ർക്ക് പരിക്ക്: രണ്ട് കുട്ടികളടക്കം നാല് പേർ ഗുരുതരാവസ്ഥയിൽ

Synopsis

ഗുരുതരാവസ്ഥയിലുള്ളവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. 

കാസർകോട്: പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. 

12.30ഓടെയാണ് അപകടമുണ്ടായത്. കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് കല്ല്യാണ പാർട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്ത് നിന്നും അബോധാവസ്ഥയിൽ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ കർണാടകയിലെ വിവിധ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍