
കൽപ്പറ്റ: വയനാട് വിനോദസഞ്ചാരികളുടെ അപകടയാത്ര. മേപ്പാടി - ചൂരൽമല റോഡിലാണ് സംഭവം. ടെമ്പോ ട്രാവലറിന് മുകളിൽ കയറി ഇരുന്നുകൊണ്ടായിരുന്നു സഞ്ചാരികളുടെ യാത്ര. കർണാടകയിൽ നിന്നുള്ള സംഘമാണ് അപകടകരമായി യാത്ര ചെയ്തത്. നിർമ്മാണം നടക്കുന്ന റോഡിലൂടെയായിരുന്നു യാത്ര ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ വിലക്കിയെങ്കിലും അത് വകവെക്കാതെ ഇവർ ട്രാവലറിന് മുകളിലിരുന്ന് കൊണ്ടുതന്നെ യാത്ര തുടരുകയായിരുന്നു.