
കണ്ണൂർ: അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന ആരോപണവുമായി പികെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണ്. ഷാജിയുടേത് വെറും ജൽപനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാരാണ്. ചികിത്സക്ക് വേണ്ടി നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും ഷബ്ന പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന പികെ കുഞ്ഞനന്തൻ ജയിലിലായിരിക്കെയാണ് മരിച്ചത്.
പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്തെത്തിയിരുന്നു. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞിരുന്നു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസംഗം.
കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കുഞ്ഞനന്തനെ മാത്രം നോക്കിയാൽ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേർ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. അവർ കൊന്ന് കഴിഞ്ഞ് വരും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സിപിഎമ്മാണ്. ശുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കൻമാരിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനാണെന്നും കെഎം ഷാജി പറഞ്ഞു.
കലാകാരനെന്ന അഭിമാനം മുറുകെ പിടിച്ചപ്പോൾ പെൻഷൻ നഷ്ടമായി, ജീവിതം വഴിമുട്ടി, ജില്ലാഭരണകൂടം ഇടപെട്ട് പുനസ്ഥാപിച്ചു
https://www.youtube.com/watch?v=Ko18SgceYX8