
തിരുവനന്തപുരം: ടിപി വധക്കേസിൻ്റെ ( TP Murder) പേരിൽ കെ കെ രമയും (K K Rema ) മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) സഭയിൽ നേർക്കുനേർ. പ്രതികൾക്ക് പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയിൽ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാൻ നടപടിയുണ്ടോ എന്നായിരുന്നു വടകര എംഎൽഎയുടെ ചോദ്യം. കേസന്വേഷിച്ചത് യുഡിഎഫ് സർക്കാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു. ആ അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്നാണൊ അംഗം ഉദ്ദേശിച്ചതെന്നായിരുന്നു മറുചോദ്യം. ഇതിന് പിന്നാലെ ടിപി ചന്ദ്രശേഖരൻ വധം നന്നായി അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരവഞ്ചൂർ പ്രതികരിച്ചു. തന്റെ പരാമർശം അംഗത്തിന് ( തിരുവഞ്ചൂരിന് ) കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാൻ അദ്ദേഹത്തെ (തിരുവഞ്ചൂരിനെ) തന്നെയാണ് ഉദ്ദേശിച്ചത്. അത് അദ്ദേഹത്തിന് കൊണ്ടു എന്ന് മറുപടി കേട്ടപ്പോൾ മനസിലായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam