ടിപി പീതാംബരൻ എൻസിപി അധ്യക്ഷൻ; എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരും

By Web TeamFirst Published Jan 16, 2020, 5:11 PM IST
Highlights

പാര്‍ട്ടി ഭരണ നിര്‍വ്വഹണത്തിന് എട്ട് അംഗ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന ്മാറ്റേണ്ടതില്ലെന്നാണ് തീരുമാനം 

മുംബൈ:  എൻസിപി സംസ്ഥാന പ്രസിഡന്‍റായി ടിപി പീതാംബരനെ നിയമിച്ചു. താൽകാലിക അധ്യക്ഷന്‍റെ പദവിയായിരുന്നു ഇതുവരെ ടിപി പീതാംബരന് ഉണ്ടായിരുന്നത്. ഭരണ നിര്‍വഹണത്തിന് എട്ടംഗ കോര്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ പ്രഫുൽ പട്ടേലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

മാണി സി കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്ന് എകെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ ആലോചന ഉണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്കക്കുകയായിരുന്നു. പാര്‍ട്ടിക്കകത്ത് വലിയ തര്‍ക്കങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു നീക്കം വേണ്ടെന്ന് വച്ചത്.  കുട്ടനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ സിപിഎമ്മുമായി ആലോചിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി ധാരണ ഉണ്ടാക്കാവു എന്ന നിര്‍ദ്ദേശവും ദേശീയ നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: എംഎൽഎ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പൻ; അന്തി തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതെന്ന് ശശീന്ദ...

 

click me!