തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവർക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരമെന്ന് മന്ത്രി

By Web TeamFirst Published Feb 3, 2021, 5:15 PM IST
Highlights

കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക ജോലി ചെയ്യുന്നവർ തുടങ്ങി 15 മേഖലയിലുള്ളവർക്ക് പുരസ്കാരം നൽകും.

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക ജോലി ചെയ്യുന്നവർ തുടങ്ങി 15 മേഖലയിലുള്ളവർക്ക് പുരസ്കാരം നൽകും.

തൊഴിൽ മന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് അവാർഡിനുള്ള അർഹത നിശ്ചയിച്ചത്. 50 വയസ്സു മുതൽ 60 വയസ്സുവരെയുള്ളവർക്ക് സ്വയം തൊഴിലിന് വായ്പ നൽകാനും തീരുമാനമായിട്ടുണ്ട്. എംപ്ലോയ്മെൻ്റ് എക്ഞ്ചേച്ച് വഴിയാകും ഇത് നടപ്പാക്കുക.

Read Also: സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്: മന്ത്രിസഭാ തീരുമാനം...
 

click me!