11 മാസമായി ശമ്പളമില്ലെന്ന് ബന്ധുക്കൾ; ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 29, 2024, 08:32 PM IST
11 മാസമായി ശമ്പളമില്ലെന്ന് ബന്ധുക്കൾ; ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ ഉണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: സംസ്ഥാന സ‍ർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ താമസിക്കുന്ന പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു. ട്രാക്കോ കേബിൾ കമ്പനിയിൽ 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു