ഗതാഗതക്കുരുക്ക് ഒഴിയാതെ താമരശ്ശേരി ചുരം; ഇന്നും തിരക്ക് കൂടാൻ സാധ്യത, നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മൾട്ടി ആക്സിൽ വാഹനങ്ങളുടെ സഞ്ചാരം

Published : Jan 04, 2026, 06:19 AM IST
thamarassery churam

Synopsis

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യത. ഇന്നലെ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ടാണ് നീങ്ങിയത്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യത. ഇന്നലെ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ടാണ് നീങ്ങിയത്. അവധി ദിവസങ്ങൾ ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിര തുടർക്കഥയാണെങ്കിലും ഇക്കാര്യത്തിൽ അധികൃതരുടെ ഇടപെടലുകൾ ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മണിക്കൂറുകളോളം ആണ് ഇന്നലെ ചുരത്തിൽ കുടുങ്ങിയത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ നീക്കുന്ന പ്രവർത്തി നാളെ ആരംഭിക്കുന്നുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്‍റെ ജാഡ കണ്ടപ്പോൾ ചാണകം വാരിയെറിയാൻ തോന്നിയെന്ന് അഖിൽ മാരാർ; കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് വിമർശനം
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം; റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി