ട്രാക്കില്‍ മരങ്ങള്‍ വീണു; ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ വഴി തിരിച്ചു വിട്ടു

Published : Aug 07, 2019, 05:42 PM ISTUpdated : Aug 07, 2019, 06:49 PM IST
ട്രാക്കില്‍ മരങ്ങള്‍  വീണു; ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ വഴി തിരിച്ചു വിട്ടു

Synopsis

എറണാകുളത്തിനും ആലപ്പുഴക്കും ഇടയില്‍ രണ്ടിടത്ത് വൈദ്യുതി ലൈനിലേക്ക് മരം വീണു  

ആലപ്പുഴ: എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണാണ് ഗതാഗതം തടസപ്പെട്ടത്. തുറവൂരിനും മാരാരികുളത്തിനും ഇടയിൽ രണ്ട് സ്ഥലത്ത് ഒരേസമയം മരങ്ങള്‍ കടപുഴകി വീണെന്നാണ് വിവരം. മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ട് മണിക്കൂറെങ്കിലും വേണമെന്നാണ് സൂചന. ആലപ്പുഴ വഴി കടന്നു പോകേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ്സ്, കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ്സ് എന്നീ തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചു വിട്ടു. 

 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം