ആളില്ലാത്ത തോണി ഒഴുകി നടക്കുന്നത് കണ്ടു, സംശയം തോന്നിയതിനെ തുടര്‍ന്ന് തെരച്ചിലില്‍ നടത്തി; മത്സ്യത്തൊഴിലാളിയുടെ മൃതശരീരം കണ്ടെത്തി

Published : May 20, 2026, 08:29 PM IST
tragic drowning death of elderly man during fishing

Synopsis

മത്സ്യബന്ധനത്തിന് പോയ വയോധികനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കൊളാവിപാലം ബീച്ചിന് സമീപം താമസിക്കുന്ന ചെറിയാവി കുഞ്ഞിക്കണ്ണന്‍(78) ആണ് മരിച്ചത്

കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയ വയോധികനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കൊളാവിപാലം ബീച്ചിന് സമീപം താമസിക്കുന്ന ചെറിയാവി കുഞ്ഞിക്കണ്ണന്‍(78) ആണ് മരിച്ചത്. രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ നാലോടെയാണ് കുഞ്ഞിക്കണ്ണന്‍ മത്സ്യബന്ധനത്തിനായി പോയത്. പിന്നീട് കാണാതാവുകയായിരുന്നു. ആളില്ലാത്ത തോണി ഒഴുകി നടക്കുന്നത് കണ്ട് മറ്റ് മത്സ്യതൊഴിലാളികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. പുഴയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന രീതിയിലാണ് മൃതദേഹമുണ്ടായിരുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെറിയൊരു ഇടവേളയ്ക്ക് ശേഷ വീണ്ടുമൊരു കുഞ്ഞ് അതിഥി, കായലും കടലും പോലെ ശാന്തനായ കുരുന്നിന് പേര് 'നീൽ'
വെള്ളാപ്പള്ളിക്കെതിരെ യു പ്രതിഭ; നിയമനടപടിക്ക് പാർട്ടിയോട് അനുമതി തേടി, മകനെ അപമാനിച്ചെന്ന് പരാതി