
തൃശൂർ: തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമായതോടെ പൊലീസ് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് രവിയെ തട്ടിയത്. ചെറുതുരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് ആണ് അറിയിച്ചത്. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയും ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒരു പുരുഷൻ്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ട്രെയിൻ ഒരാളെ മാത്രമാണ് തട്ടിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മരിച്ചത് ചെറുതുരുത്തി സ്വദേശിയായ രവിയാണെന്നും തിരിച്ചറിഞ്ഞു.
അതേസമയം, ഇയാൾ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് പൊലീസ് നിഗമനം. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് പൊലീസ് രണ്ടു കിലോമീറ്ററോളം തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പൊലീസ് പറയുന്നു. ഈ നിഗമനത്തിൽ പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേൽ വീട്ടിൽ രാമൻ്റെ മകനാണ് മരിച്ച രവീന്ദ്രൻ എന്ന രവി. വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കേരളത്തിൻ്റെ ഡിജിറ്റൽ സർവെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങള്‍; അസം സർവെ വിഭാഗം തിരുവനന്തപുരത്ത്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam