ട്രെയിൻ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം

Published : Apr 09, 2023, 12:52 PM IST
ട്രെയിൻ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം

Synopsis

ഡോക്ടർ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചു. ഇതോടെയാണ് തെളിവെടുപ്പുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. 

കോഴിക്കോട് : എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടർച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കൽ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടർന്ന് ഡോക്ടർ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചു. ഇതോടെയാണ് തെളിവെടുപ്പുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. 

അതേസമയം ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണെന്നും അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ആണെന്ന് കഴിഞ്ഞ ​ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. 

Read More : മലപ്പുറത്ത് വൻ സ്വർണ്ണ വേട്ട, കടത്തിയത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച്

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം