ആലപ്പുഴ വഴി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ ഇങ്ങനെ...

By Web TeamFirst Published Aug 10, 2019, 7:49 AM IST
Highlights

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ അതുവഴി സര്‍വീസുകള്‍ നടത്തുന്നില്ല.  വടക്കാഞ്ചേരി വരെയാണ് ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി ട്രെയിനുകള്‍ പൂര്‍ണമായും മറ്റു ചിലത് ഭാഗികമായും റദ്ദാക്കി. അതേസമയം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ അതുവഴി സര്‍വീസുകള്‍ നടത്തുന്നില്ല.  വടക്കാഞ്ചേരി വരെയാണ് ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നത്. ദീര്‍ഘദൂര എക്സ്‍പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കിയിട്ടുണ്ട്.

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
16308 കണ്ണൂര്‍ - ആലപ്പുഴ എക്സ്‍പ്രസ്
16857 പുതുച്ചേരി - മംഗലാപുരം എക്സ്‍പ്രസ്
22610 കോയമ്പത്തൂര്‍ - മംഗലാപുരം ഇന്റര്‍സിറ്റി എക്സ്‍പ്രസ്
22609 മംഗലാപുരം - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
56650 കണ്ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍
56600 കോഴിക്കോട് - ഷൊര്‍ണൂര്‍ പാസഞ്ചര്‍
56664 കോഴിക്കോട് - തൃശൂര്‍ പാസഞ്ചര്‍
56604 ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍
66606 പാലക്കാട് ഠൗണ്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍
66611 പാലക്കാട് - എറണാകുളം പാസഞ്ചര്‍
56323 കോയമ്പത്തൂര്‍ - മംഗലാപുരം പാസഞ്ചര്‍
56603 തൃശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍
16332 തിരുവനന്തപുരം - മുംബൈ സിഎസ്‍ടി എക്സ്‍പ്രസ്
12076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്‍പ്രസ്
22646 തിരുവനന്തപുരം - ഇന്‍ഡോര്‍ അഹല്യനഗരി എക്സ്‍പ്രസ്
16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി
12217 കൊച്ചുവേളി - ചണ്ഢിഗഡ് സമ്പര്‍കക്രാന്തി എക്സ്‍പ്രസ്
16346 തിരുവനന്തപുരം - ലോക്‍മാന്യ തിലക് നേത്രാവതി എക്സ്‍പ്രസ്


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
16606 നാര്‍കോവില്‍ - മംഗലാപുരം ഏറനാട് എക്സ്‍പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

16649 മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്സ്‍പ്രസ് വടക്കാഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കും.

16605 നാഗര്‍കോവില്‍ - മംഗലാപുരം പരശുറാം എക്സ്‍പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

17229 തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്‍പ്രസ് തിരുവനന്തപുരം മുതല്‍ കോയമ്പത്തൂര്‍ വരെ സര്‍വീസ് നടത്തില്ല. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് മാത്രമായിരിക്കും സര്‍വീസ്.

12081 കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്സ്‍പ്രസ് ഷൊര്‍ണൂരില്‍ നിന്ന് യാത്ര തുടങ്ങും.

വെള്ളിയാഴ്ച ചെന്നൈയില്‍ നിന്ന് പുറപ്പെട്ട 16159 ചെന്നൈ എഗ്‍മോര്‍ - മംഗലാപുരം സെന്‍ട്രല്‍ എക്സ്‍പ്രസ് തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും. 

16160 മംഗലാപുരം സെന്‍ട്രല്‍ - ചെന്നൈ എഗ്‍മോര്‍ എക്സ്‍പ്രസ് തിരുച്ചിറപ്പള്ളിയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുന്നത്.

56602 കണ്ണൂര്‍ - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട് മുതലായിരിക്കും സര്‍വീസ് നടത്തുന്നത്.

56611 പാലക്കാട് - നിലമ്പൂര്‍ പാസഞ്ചര്‍ പാസഞ്ചര്‍ പാലക്കാടിനും ഷൊര്‍ണൂരിനും ഇടയ്ക്ക് റദ്ദാക്കി.

റൂട്ട് മാറ്റം
16382 കന്യാകുമാരി - മുംബൈ സിഎസ്‍ടി എക്സ്‍പ്രസ് നാഗര്‍കോവില്‍ - തിരുനെല്‍വേലി - മധുര - ദിണ്ടിഗല്‍ - കരൂര്‍ - ഈറോഡ് വഴി സര്‍വീസ് നടത്തും.

click me!