യാത്രക്കാരുടെ ശ്രദ്ധക്ക്: കനത്ത മഴയും വെള്ളപ്പൊക്കവും, സെപ്റ്റംബർ 1 ന് കേരളത്തിലൂടെ ഓടുന്ന ട്രെയിൻ നമ്പർ 1631 റദ്ദാക്കി

Published : Aug 31, 2025, 10:51 AM IST
train representative image

Synopsis

സെപ്റ്റംബർ 1 തിങ്കളാഴ്ച രാത്രി 22:30 ന് ശ്രീമാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16318 ശ്രീമത വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിമസാഗർ വീക്കിലി എക്സ്പ്രസ് ആണ് റദ്ദാക്കിയത്. 

തിരുവനന്തപുരം: കേരളത്തിലൂടെ സഞ്ചരിക്കുന്ന ഒരു ട്രെയിൻ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങൾ സംഭവിച്ച കത്വ- മധോപൂർ പഞ്ചാബ് സെക്ഷനിൽ ഗതാഗത പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2025 സെപ്റ്റംബർ 1 തിങ്കളാഴ്ച രാത്രി 22:30 ന് ശ്രീമാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16318 ശ്രീമത വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിമസാഗർ വീക്കിലി എക്സ്പ്രസ് പൂർണ്ണമായും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

അതേ സമയം, ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാ​ഗമായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ - കൊല്ലം, മംഗലാപുരം - തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം.

ചെന്നൈ - കൊല്ലം

ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 3.10ന് ട്രെയിൻ (06119) പുറപ്പെടും. പിറ്റേന്ന് രാവിലെ 6.40ന് ട്രെയിൻ കൊല്ലത്ത് എത്തും. ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ കൊല്ലത്ത് നിന്ന് രാവിലെ 10.40ന് ട്രെയിൻ (06120) ചെന്നൈയ്ക്ക് പുറപ്പെടും. അടുത്ത ദിവസം രാവിലെ 3.30ന് ചെന്നൈയിലെത്തുന്ന രീതിയിലാണ് സർവീസ്.

കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട

മംഗലാപുരം - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ

ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11,13 തീയതികളിൽ മംഗലാപുരത്ത് നിന്ന് രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 8 മണിയ്ക്ക് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിലെത്തും. ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിൽ വൈകീട്ട് 5.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30നാണ് മംഗലാപുരത്ത് എത്തുക.

കേരളത്തിലെ സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം

മംഗലാപുരം - കൊല്ലം

ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ മംഗലാപുരത്ത് നിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.20ന് കൊല്ലത്ത് എത്തും. ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9 തീയതികളിൽ കൊല്ലത്ത് നിന്ന് വൈകീട്ട് 5.10ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 5.30ന് മംഗലാപുരത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

കേരളത്തിലെ സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു