സ്ഫോടക വസ്തുവെന്ന് സംശയം: കണ്ണൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, പരിശോധിച്ചപ്പോൾ കടലാസ് ബോംബ്?  

Published : Oct 13, 2022, 11:59 PM ISTUpdated : Oct 14, 2022, 12:00 AM IST
സ്ഫോടക വസ്തുവെന്ന് സംശയം: കണ്ണൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു,  പരിശോധിച്ചപ്പോൾ കടലാസ് ബോംബ്?  

Synopsis

വിശദമായ പരിശോധനയിൽ അജ്ഞാത വസ്തു ബോംബല്ലെന്നും കടലാസ് കൊണ്ടു ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാക്കിൽ കൊണ്ടിട്ടതാണെന്നും വ്യക്തമായി

കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട അജ്ഞാതവസ്തു ആശങ്ക സൃഷ്ടിച്ചു. കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. 

കണ്ണൂര്‍ ഭാഗത്തേക്ക് മൂന്നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. പാളത്തിൽ നിന്നും മാറ്റിയ അജ്ഞാതവസ്തു പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി മാറ്റി. ഇതിനു ശേഷമാണ് ഇരുഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്. 

വിശദമായ പരിശോധനയിൽ അജ്ഞാത വസ്തു ബോംബല്ലെന്നും കടലാസ് കൊണ്ടു ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാക്കിൽ കൊണ്ടിട്ടതാണെന്നും വ്യക്തമായി. ആരോ പരിഭ്രാന്തി സൃഷ്ടിക്കാനായി മനപൂര്‍വ്വം കൊണ്ടിടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.  ഇതാരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം. 
 

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം