
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ശ്രീറാം വെങ്കിട്ട രാമനെ കൃഷിവകുപ്പിൽ നിന്ന് വനംവകുപ്പിലേക്ക് മാറ്റി. വനംവകുപ്പ് ജോയിൻ്റ് സെക്രട്ടറി ആയാണ് നിയമനം നൽകിയിരിക്കുന്നത്. വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായി അരുൺ എസ് നായർക്കാണ് നിയമനം നൽകിയിരിക്കുന്നത്. കായിക യുവജനക്ഷേമ ഡയറക്ടറായി അഖിൽ വി മേനോൻ ചുമതലയേൽക്കും. ദിലീപ് കൈനിക്കര ശബരിമല എഡിഎം ആകും. ജില്ല കളക്ടർമാർക്കും സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല കളക്ടറായി അഞ്ജു കെ എസ്, കാസർകോട് കളക്ടറായി ശ്രീധന്യ സുരേഷ് എന്നിവർക്കാണ് മാറ്റം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam