Transgender Athidhi Achuth : ബിജെപി ജില്ലാകമ്മിറ്റിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍

Published : Feb 11, 2022, 08:23 AM IST
Transgender Athidhi Achuth : ബിജെപി ജില്ലാകമ്മിറ്റിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍

Synopsis

ഭാരതീയ ജനത പാര്‍ട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമായി ഒരു അവസരം നല്‍കിയതിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായി അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ (BJP Ernakulam District committee) അംഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) .  അതിഥി അച്യുതാണ് (Athidhi Achuth) ബിജെപി ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാകമ്മിറ്റിയില്‍ അംഗമാവുന്നത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോന്‍ എന്നിവര്‍ അംഗത്വ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് ആദ്യമായി മത്സ്യമേഖല സംരംഭകയായ ട്രാന്‍സ്‌ജെന്‍ഡറാണ് അതിഥി അച്യുത്. 

ഭാരതീയ ജനത പാര്‍ട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമായി ഒരു അവസരം നല്‍കിയതിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായി അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്