വഴിപാടും ഡിജിറ്റലാകുന്നു, തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം, സംവിധാനമൊരുങ്ങുന്നു

Published : Sep 29, 2025, 02:38 PM IST
Travancore Devaswom Board

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്നു. സമ്പൂർണ്ണ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ ആരംഭിച്ചു. 

തിരുവനന്തപുരം: ഇനി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്ന് രസീത് കൈപ്പറ്റി വഴിപാട് കഴിക്കുന്ന രീതി മാത്രമായിരിക്കില്ല ഉണ്ടാകുക. ഭക്തജനങ്ങൾക്ക് എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുകയാണ്. ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്നു. വഴിപാട് ബില്ലിംഗിന് പുറമേ ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളും സോഫ്റ്റ്‌വെയറിൽ ലഭ്യമാകും. 

ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധന മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. മൊഡ്യൂൾ പ്രവർത്തന ക്ഷമമായി ഒരു മാസത്തിന് ശേഷം വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തുന്നത്. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമാണ് ഔൺലൈൻ സംവിധാനം. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റേതാണ് സോഫ്റ്റ്‌വെയർ. 

വഴിപാട് ബില്ലിംഗിന് പുറമേ തിരുവാഭരണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ, ക്ഷേത്രഭൂമി തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും. ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യമാക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം