10 രൂപയുടെ പേരില്‍ ഹൃദ്രോഗിക്ക് ചികിത്സ വൈകിയ സംഭവം: ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

Published : Oct 28, 2026, 05:50 PM IST
Kothamangalam Taluk hospital

Synopsis

കോതമംഗലം താലൂക്ക് ആശുപത്രിയിൽ 10 രൂപ പണമായി നൽകാനില്ലാത്തതിന്റെ പേരിൽ ഹൃദ്രോഗിയുടെ ചികിത്സ വൈകിപ്പിച്ചുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ കുറ്റക്കാരിയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് രോഗിയായ കരീം ആവശ്യപ്പെട്ടു.

കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയതിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. തുടർന്ന് മുൻ ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജയടക്കം വിമർശനവുമായി രം​ഗത്തെത്തി. പത്തു രൂപ നോട്ടായി നൽകാൻ ഇല്ലാത്തതുമൂലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിയുടെ ചികിത്സ മുക്കാൽ മണിക്കൂറോളം വൈകിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് ദുരനുഭവം നേരിട്ടത്. ഓൺലൈൻ പെയ്മെൻറ് സ്വീകരിക്കില്ലെന്നും, അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്നും ജീവനക്കാരി ആക്രോശിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.

യാത്രാമധ്യേ ദേഹാസ്വാദ്യം അനുഭവപ്പെട്ട കരീം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പുലർച്ചെ ഒന്നേകാലിനാണ് എത്തുന്നത്. ഹൃദയത്തിൻറെ വാൽവ് മാറ്റിവെച്ച കരിം അടിയന്തര ചികിത്സ പ്രതീക്ഷിച്ചാണ് ആശുപത്രിയിലേക്ക് കയറിയത്. എന്നാൽ പത്തു രൂപ പണമായി ഇല്ലാത്തതിനാൽ ചീട്ട് നൽകില്ലെന്ന് ആശുപത്രി ജീവനക്കാരി. ഓൺലൈൻ പെയ്മെൻറ് സ്വീകരിക്കില്ലെന്നും പണമായി നൽകണമെന്നും നിർബന്ധം. കൂടെയുള്ളയാൾ പുറത്തുപോയി പണം ആക്കുന്ന സമയം കൊണ്ട് ചീട്ട് നൽകുമെന്ന് അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല.

ആശുപത്രി ജീവനക്കാരി പോലീസിനെ വിളിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. 45 മിനിറ്റിനുശേഷം വിഷയം അറിഞ്ഞെത്തിയ ഡോക്ടർ ചികിത്സ ലഭ്യമാക്കുകയും, രോഗിയുടെ ബിപി 280 നു മുകളിലേക്ക് ഉയർന്നതോടെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ജീവനക്കാരിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം ജീവനക്കാരി മോശമായി പെരുമാറിയെങ്കിലും ചികിത്സ വൈകിയിട്ടില്ല എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. എന്നാൽ ആശുപത്രി രജിസ്റ്ററിൽ തന്നെ ചികിത്സ ലഭ്യമാക്കിയത് രണ്ടു മണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ഒന്നേകാലിനാണ് ആശുപത്രിയിൽ എത്തിയതെന്നും ധൈര്യമുണ്ടെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും കരിം പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടപ്പാടിയിലെ പോഷകാഹാര വിതരണത്തിൽ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ; കാലാവധി രേഖപ്പെടുത്താത്ത പാക്കറ്റുകൾ കണ്ടെത്തിയതിൽ വിശദീകരണം തേടി
സി​ഗരറ്റ് കത്തിച്ചപ്പോൾ തീ പടർന്നു, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, വീട് പൂർണമായി കത്തിനശിച്ചു, സംഭവം തിരുവനന്തപുരത്ത്