
തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പക്ഷാഘാതം വന്ന് ശരീരം മുഴുവൻ തളർന്ന പത്ത് വയസ്സുകാരന്റെ ചികിത്സക്കായി സഹായം തേടി കുടുംബം. കൈത്താങ്ങായിരുന്ന അച്ഛൻ കഴിഞ്ഞ മാസം ഹൃദയാഘാതം വന്ന് മരിച്ചതോടെയാണ് ജെപി ലെയിനിൽ താമസിക്കുന്ന കാർത്തിക്കിന്റെ ചികിത്സക്കായി അമ്മ രാജി സുമനസ്സുകളുടെ സഹായം തേടുന്നത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുമിടുക്കനായ കാർത്തികിനെ തളർത്തിയത് എട്ടരവയസ്സിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന പക്ഷാഘാതം. ആദ്യം ഒരു ഭാഗമാണ് തളർന്നത്. മൂന്ന് മാസത്തെ ഇടവേളക്കിടെ രണ്ടാമതും പക്ഷാഘാതം വന്നതോടെ ശരീരം മുഴുവൻ തളർന്നു. സംസാരശേഷി നഷ്ടമായി. വയറിലൂടെയിട്ട ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. അച്ഛൻ രാജേഷ് കഴിഞ്ഞ മാസം 20 ന് മരിച്ചതോടെ ഇരട്ടിയായി ദുരിതം. പത്ത് ദിവസം കൂടുമ്പോൾ മരുന്നിന് മാത്രമായി വേണം 2900 രൂപ. ദിവസേനയുള്ള ഫിസിയോ തെറാപ്പിക്ക് 500 രൂപ. മാസം തോറും ഈ ഇനത്തിൽ മാത്രം വേണം 23700 രൂപ.
കാർത്തികിന് ഡയപ്പർ വാങ്ങാൻ പോലും പണമില്ലാത്ത കുടുംബത്തിന്റെ ഏക അത്താണി പ്രായത്തിന്റെ അവശതകൾക്കിടയിലും കെട്ടിട നിർമ്മാണത്തിന് പോകുന്ന മുത്തശ്ശനാണ്. നാട്ടുകാരുടെ സാമ്പത്തിക സഹായത്തിൽ കഴിയുന്ന കാർത്തികിന്റെ ചികിത്സ മുന്നോട്ട് പോകണമെങ്കിൽ സുമനസ്സുകളുടെ കൈത്താങ്ങ് വേണം.
NAME : RAJI KRISHNAN S
BANK : STATE BANK OF INDIA
AC NO. 67143668105
IFSC CODE : SBIN0070544
BRANCH : NELLIMOOD
GPAY : 8129465452