ആശുപത്രികിടക്കയിൽ നിന്ന് നേഹമോൾക്ക് തിരികെ വരണം, കനിവുള്ളവർ കൈപിടിക്കുമോ?

Published : Jan 01, 2023, 03:05 PM ISTUpdated : Jan 01, 2023, 03:32 PM IST
ആശുപത്രികിടക്കയിൽ നിന്ന് നേഹമോൾക്ക് തിരികെ വരണം, കനിവുള്ളവർ കൈപിടിക്കുമോ?

Synopsis

ഹൃദയത്തിൽ നിന്നും രക്തം പുറത്തെടുത്ത് യന്ത്രസഹായത്തോടെ ഓക്സിജൻ കലർത്തി നൽകുന്ന എക്മോ എന്ന പ്രക്രിയയിലൂടെയാണ് കഴിഞ്ഞ 15 ദിവസമായി ജീവൻ നിലനിർത്തുന്നത്.

തിരുവനന്തപുരം: ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനായി സഹായം തേടുന്ന ഇടുക്കി കട്ടപ്പന സ്വദേശി പതിനഞ്ചുകാരി നേഹമോളുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഒരു മാസം മുൻപ് പ്രേക്ഷകർക്ക് മുമ്പിൽ വച്ചതാണ്. പ്രേക്ഷകർ കയ്യയച്ചു സഹായിച്ചു. പക്ഷേ നേഹയുടെ രോഗാവസ്ഥ ഇപ്പോൾ വീണ്ടും വഷളായി. നേഹയുടെ ജീവൻ രക്ഷിക്കാൻ പ്രേക്ഷകർ ഒരുവട്ടം കൂടി കൈകോർക്കണം.

ജന്മനാ ഹൃദയപേശികൾക്ക് ബലക്ഷയമുള്ള ഡിലേറ്റഡ് കാർഡിയോ മയോപ്പതിയാണ് നേഹ റോസിന്‍റെ രോഗാവസ്ഥ. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി ക്രമേണ കുറഞ്ഞുവന്ന് ഗുരുതരമാകുന്ന നില. ഇതിനിടെ ശ്വാസകോശത്തിനും തകരാർ കണ്ടെത്തി. രണ്ട് അവയവങ്ങളും ഉടനടി മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ചികിത്സക്കായി മുപ്പത് ലക്ഷത്തിലധികം രൂപ ഇതിനകം മുടക്കി. വീടും വസ്തുവകകളും പണയത്തിലായി. ഓട്ടോറിക്ഷാ തൊഴിലാളിയായ അച്ഛൻ തോമസിന് താങ്ങാവുന്ന നിലക്കപ്പുറമായപ്പോഴാണ് നേഹമോളുടെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടിയത്. 

ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന തുക ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട പ്രേക്ഷകരുടെ സംഭാവന കൊണ്ട് സമാഹരിക്കാനായി. പക്ഷേ അവയവദാതാവിനെ കാത്തിരിക്കുന്നതിനിടെ രോഗാവസ്ഥ മൂർച്ഛിച്ചു. ഹൃദയത്തിൽ നിന്നും രക്തം പുറത്തെടുത്ത് യന്ത്രസഹായത്തോടെ ഓക്സിജൻ കലർത്തി നൽകുന്ന എക്മോ എന്ന പ്രക്രിയയിലൂടെയാണ് കഴിഞ്ഞ 15 ദിവസമായി ജീവൻ നിലനിർത്തുന്നത്. ഇതിന് ഒരു ദിവസം ഒന്നര ലക്ഷത്തിലേറെ രൂപ ചെലവാകും. ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന തുക തികഞ്ഞതിന് ശേഷം വന്ന സഹായങ്ങൾ നന്ദിയോടെ മടക്കിയ കുടുംബമാണിത്. പക്ഷേ സമാഹരിച്ച തുക ഏതാണ്ട് പൂർണമായും ചികിത്സക്കായി ചെലവായി. നേഹമോളുടെ ജീവൻ രക്ഷിക്കാൻ ഇനിയും 45 ലക്ഷം രൂപ വേണം.

ശസ്ത്രക്രിയ നടക്കുന്നത് വരെ എക്മോ, വെന്‍റിലേറ്റർ സഹായത്തിൽ തുടരേണ്ടതുണ്ട്. തോമസും കുടുംബവും ഒരിക്കൽക്കൂടി പ്രേക്ഷകരുടെ സഹായത്തിനായി കാത്തിരിക്കുകയാണ്. ലോകം പ്രതീക്ഷയുടെ പുതുവർഷ പുലരി ആഘോഷിക്കുമ്പോൾ മകളുടെ ജീവൻ തിരികെപ്പിടിക്കാൻ പൊരുതുന്ന ഈ കുടുംബത്തിന് നമ്മൾ കൂട്ടാകണം. ആശുപത്രിക്കിടക്കയിൽ നിന്ന് നേഹമോൾ കളിചിരികളുടെ ലോകത്തേക്ക് തിരികെ വരണം, പഠിച്ച് മിടുക്കിയാകണം. അതിന് പ്രേക്ഷകർ സഹായിക്കണം.

അക്കൗണ്ട് വിവരം

THOMAS MV
AC NO: 13090100132907
IFSC CODE: FDRL0001309
BRANCH: FEDERAL BANK KANCHIYAR
GPAY NUMBER: 9142088834

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം