മരംമുറിയിൽ സമരം ശക്തമാക്കി ബിജെപി, പത്തനംതിട്ടയിൽ അടക്കം ഇന്ന് സന്ദർശനം

By Web TeamFirst Published Jun 14, 2021, 7:23 AM IST
Highlights

ഈ മാസം 16-ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ധർണയും ബിജെപി സംഘടിപ്പിക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിലെ മരംമുറിയാരോപണം ഉയർന്ന സ്ഥലം സന്ദർശിക്കും.

തിരുവനന്തപുരം: മരംമുറി അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. സംസ്ഥാന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സന്ദർശനം. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിലും ദേശീയ നിർവാഹകസമിതി അംഗം പി. കെ. കൃഷ്ണദാസ് തൃശ്ശൂരിലും സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് കാസർകോടും വൈസ് പ്രസിഡന്‍റ് എ. എൻ. രാധാകൃഷ്ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങളിലും സന്ദർശനം നടത്തും. 16ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ധർണയും ബിജെപി സംഘടിപ്പിക്കും. ഈ മാസം 16-ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ധർണയും ബിജെപി സംഘടിപ്പിക്കും.

എന്താണ് വയനാട്ടിൽ നടക്കുന്നത്? മരംമുറിക്കേസിൽ സംഭവിക്കുന്നതെന്ത്? 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!