
വയനാട്: വയനാട് വീട്ടിമരം കൊള്ള നടന്ന സ്ഥലങ്ങൾ എംഎൽഎമാരായ ടി സിദ്ദീഖും ഐ സി ബാലകൃഷ്ണനും സന്ദർശിച്ചു. മുട്ടിൽ വില്ലേജിലെ കുപ്പാടി മലങ്കര കുന്ന് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. തട്ടിപ്പിനിരയായി എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയ ആദിവാസികളുടെ വീടുകളിലെത്തി വിവരങ്ങൾ ആരാഞ്ഞു. നിരപരാധിയായ ആദിവാസികൾക്കും കർഷകർക്കും എതിരെയുള്ള കേസ് പിൻവലിച്ച് മരം കൊള്ളക്കാർക്ക് എതിരെ അട്രോസിറ്റിസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ നിയമസഭയിൽ വിഷയം ഉന്നയിക്കാനാണ് ഇരുവരുടെയും തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam