നിലമ്പൂരിലെ ആദിവാസി ദുരിതജീവിതം; 5 കോളനികളിലെ വീടുകൾ അപകടാവസ്ഥയിൽ, ലീഗൽ സർവ്വീസ് അതോറിറ്റി റിപ്പോർട്ട് കൈമാറി

Published : Nov 30, 2023, 09:29 AM IST
നിലമ്പൂരിലെ ആദിവാസി ദുരിതജീവിതം; 5 കോളനികളിലെ വീടുകൾ അപകടാവസ്ഥയിൽ, ലീഗൽ സർവ്വീസ് അതോറിറ്റി റിപ്പോർട്ട് കൈമാറി

Synopsis

ഈ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 5 കോളനികളിലെ വീടുകൾ അപകടാവസ്ഥയിലാണെന്നും 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. 

മലപ്പുറം: നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവ്വീസ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 5 കോളനികളിലെ വീടുകൾ അപകടാവസ്ഥയിലാണെന്നും 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. 

വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലും സമാന അവസ്ഥയാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുട്ടുകുത്തി കോളനിയിലെ വീടുകൾ എല്ലാം നാശത്തിന്‍റെ വക്കിലാണ്. 15 വീടുകളും വാസയോഗ്യമല്ലാത്തതാണ്. ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച വീടുകളിലും വൈദ്യുതിയില്ല. കുമ്പളപ്പാറ ട്രൈബൽ കോളനിയിൽ ഊര് മൂപ്പന്‍റെ വീട് പോലും വാസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഇടപെട്ടതോടെ ഇവിടെ 3 ബയോടോയ്ലറ്റ് ഇവിടെ നിർമ്മിച്ചതായും റിപ്പോർട്ടിലുണ്ട്. അതേസമയം, റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. 

കിട്ടിയോ? ഇല്ല, ചോദിച്ചുവാങ്ങിച്ചു! ചതിച്ചത് ഹെൽമെറ്റ് മാത്രമല്ല കയ്യിലിരിപ്പും, ബൈക്ക് സ്റ്റേഷനിൽ, പിഴയും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം