മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നു

Web Desk   | Asianet News
Published : Jan 26, 2022, 07:14 PM IST
മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നു

Synopsis

  2002 ൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിലെത്തി റിപബ്ലിക് പരേഡ്  നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതൻ. ഭാര്യ കരിക്കക്കൊപ്പമാണ് മാതൻ ദില്ലിയിലെത്തി പരേഡ് കണ്ടത്.  

മലപ്പുറം:  കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ്  മരിച്ചത്.70 വയസായിരുന്നു.  2002 ൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിലെത്തി റിപബ്ലിക് പരേഡ്  നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതൻ. ഭാര്യ കരിക്കക്കൊപ്പമാണ് മാതൻ ദില്ലിയിലെത്തി പരേഡ് കണ്ടത്.

മാഞ്ചീരിയിലെ  കേന്ദ്രത്തിലേക്ക് റേഷന്‍ വാങ്ങാന്‍ വരുന്നതിനിയിലാണ് മാതൻ കാട്ടാനയുടെ മുന്നില്‍പെട്ടത്. മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍  സ്ഥലത്തേക്ക് ബന്ധുക്കള്‍ക്കെോ വനം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ എത്താൻ കഴിഞ്ഞിട്ടില്ല.രാവിലെ ഇൻക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം