
പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു ( 16 ) വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോകുന്നതിടെയാണ് അപകടമുണ്ടായത്. രണ്ടു ദിവസം മുമ്പാണ് സഞ്ജു കുടുംബത്തോടൊപ്പം വനത്തിലേക്ക് പോയത്. കാട്ടിൽ താമസിച്ചു തേൻ ശേഖരിച്ച് മടങ്ങുന്നതിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
മലപ്പുറത്ത് അച്ഛനും മകനും നേരെ ആനയുടെ ആക്രമണം
മലപ്പുറം കീഴുപറമ്പ് ആനക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അച്ഛനും മകനും നേരെ ആനയുടെ ആക്രമണം. വലിയ പീടിയേക്കൽ നബീലും നാലുവയസുകാരൻ മകനും തലനാരിഴക്കാണ് രക്ഷപെട്ടത്. കുട്ടിയെ തുമ്പികൈയ്യിൽ ആന ചുറ്റിയെടുത്തെങ്കിലും നബീൽ വലിച്ചെടുത്ത് പുറത്തേക്ക് എറിഞ്ഞ് രക്ഷപെടുത്തുകയായിരുന്നു. സമീപത്തെ നാസർ കൊളക്കാടൻ എന്നയാളുടേതാണ് ആന. ആറു മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ദൃശ്യങ്ങൾ പുറത്തുവന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam