കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

Published : Mar 03, 2023, 05:29 PM IST
കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

Synopsis

ശ്രീരാഗിനെ തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന് കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ശ്രീരാഗിന് തലയിൽ ആഴമേറിയ മുറിവേറ്റിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം അടൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ചാരുംമൂട്: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടശേരി പ്ലാന്തോട്ടത്തിൽ തെക്കതിൽ ശ്രീരാഗിനെ (26) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്ദു (24)നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് നൂറനാട് പണയിൽ കുറ്റി നങ്ങ്യാര് കുളത്തിനു സമീപം വച്ചായിരുന്നു സംഭവം.

ഭര്‍ത്താവ് കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; കോടാലി കൊണ്ട് സ്വകാര്യ ഭാഗം മുറിച്ചെടുത്ത് കൊന്ന് അഞ്ചാം ഭാര്യ

ശ്രീരാഗിനെ തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന് കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ശ്രീരാഗിന് തലയിൽ ആഴമേറിയ മുറിവേറ്റിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം അടൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന് അടിമയായ അനന്ദുവിൻ്റെ കൂട്ടുകാരനുമായി ശ്രീരാഗ് തർക്കമുണ്ടായതാണ് മർദ്ദനത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. 

ഏഴ് വയസുകാരനെ മുഖത്ത് ഭ‍ര്‍ത്താവ് സിഗരറ്റുകൊണ്ട് കുത്തി പൊള്ളിച്ചു, പരാതിയുമായി യുവതി

നൂറനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ നിലവിൽ ആറോളം കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ അനന്തുവിനെ നാടുകടത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സി. ഐ പി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ എസ്. ഐ. നിധീഷ്, എസ്. ഐ രാജീവ് സി. പി. ഓമാരായ രഞ്ജിത്ത്, ഷമീർ,കലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി