തിരുവനന്തപുരത്ത് പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു; സംഭവം റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ

Published : Jan 26, 2025, 09:42 AM IST
തിരുവനന്തപുരത്ത് പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു; സംഭവം റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ

Synopsis

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണറുടെ പ്രസംഗത്തിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകിൽ നിന്ന് സഹപ്രവർത്തകർ ഓടിയെത്തി ഇവിടെ നിന്നും ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'