പത്തനംതിട്ടയിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു; കനാലിൽ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി

Published : Jan 26, 2025, 09:15 AM IST
പത്തനംതിട്ടയിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു; കനാലിൽ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി

Synopsis

പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂരിൽ ഇന്നലെ കനാലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു

പത്തനംതിട്ട: കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂർ നാക്കാലിക്കൽ എസ്.വി.ജി. എച്ച്.എസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത്. കനാലിൽ കുളിക്കാൻ ഇറങ്ങി കാണാതായി എന്ന സംശയത്തിലായിരുന്നു തിരച്ചിൽ. എന്നാൽ ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.

PREV
Read more Articles on
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി