ഒന്നും പറയണ്ട! മാനന്തവാടി കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്

Published : Jan 26, 2025, 09:21 AM ISTUpdated : Jan 26, 2025, 10:02 AM IST
ഒന്നും പറയണ്ട! മാനന്തവാടി കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്

Synopsis

മാനന്തവാടി എസ് എച്ച് ഓ അഗസ്റ്റിൻ ആണ് പ്രതികരണം തടസപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെത്തി തടഞ്ഞത്. 

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ ദൌത്യത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നിടയിലാണ് പൊലീസ് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് മാനന്തവാടി എസ് എച്ച് ഓ അഗസ്റ്റിൻ സ്ഥലത്തെത്തി ക്യാമറക്ക മുന്നിൽ കയറി നിന്ന് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്.  നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് എന്താണ് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല. 

വയനാട്ടിലെ കടുവാ ആക്രമണം; വനം മന്ത്രി ഇന്ന് വയനാട്ടിൽ, ജല്ലാ കളക്ടറടക്കം പങ്കെടുക്കുന്ന യോഗം ഇന്ന്

കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു

മാധ്യമങ്ങളെ കാണുന്നതിനിടെ ഡിഎഫ്ഓയെ പൊലീസ് തടഞ്ഞ മാനന്തവാടി എസ്എച്ച്ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. എസ് എച്ച് ഓ നിയമം കൈയിലെടുക്കുകയാണ്. കടുവയെ കണ്ടെത്താൻ വനം വകുപ്പ് നടത്തുന്ന പദ്ധതികൾ വിശദീകരിക്കുമ്പോഴാണ് ഡി എഫ് ഓ യെ തടഞ്ഞത്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെയുഡബ്ല്യൂജെ വയനാട് ജില്ലാ കമ്മറ്റി അറിയിച്ചു. 

 കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും

കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചു. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് ഡിഎഫ്ഒ. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നും വിശദീകരിച്ചു.  

3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകൾ തെരച്ചിലിന് ഇറങ്ങി.ഡോ. അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവർ ഡാർട്ടിങ് ടീമിനെ നയിക്കും. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങൾ സംഘത്തിലുണ്ടാകും. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ. കടുവയെ സ്പോട് ചെയ്താൽ ഏറ്റവും അടുത്തുള്ള ദർട്ടിങ് ടീമിനെ അറിയിക്കും.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'