തിരുവനന്തപുരം നഗരസഭാ ബജറ്റ്: കെഎസ്ആർടിസിക്ക് നൂറ് ഇലക്ട്രിക്ക് ബസുകൾ, 10 പുതിയ മാതൃകാ റോഡുകൾ,

Published : Mar 25, 2023, 02:29 PM IST
തിരുവനന്തപുരം നഗരസഭാ ബജറ്റ്: കെഎസ്ആർടിസിക്ക് നൂറ് ഇലക്ട്രിക്ക് ബസുകൾ, 10 പുതിയ മാതൃകാ റോഡുകൾ,

Synopsis

43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതിയിൽ ഒരുലക്ഷം വീടുകളിൽ ജൈവ അടുക്കള സ്ഥാപിക്കും. ഏഴുവര്‍ഷം കൊണ്ട് മുഴുവൻ വാര്‍ഡുകളിലും ഓടകൾ സ്ഥാപിക്കും. മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂര്‍ കോൾ സെന്‍ററുമുണ്ടാകും. കുടിവെള്ളവിതരണത്തിന് 28 കോടി.

തിരുവനന്തപുരം: അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നൽ നൽകി തിരുവനന്തപുരം കോര്‍പ്പറേഷൻ്റെ ബജറ്റ്. 322 കോടിരൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. പാര്‍പ്പിട നിര്‍മ്മാണത്തിന് 125 കോടിയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 43 കോടി രൂപയുമാണ് വകയിരുത്തിയത്. 

1504 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 28 മേഖലയായി തരംതിരിച്ചാണ് പദ്ധതികൾ. 10 പുതിയ മാതൃകാ റോഡ്, മാര്‍ക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, പാര്‍ക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാമുഖ്യം. കാര്‍ബൺ രഹിത പദ്ധതിയ്ക്ക് 55 കോടി. 100 ഇലക്ട്രിക് ബസ്സുകൾ കെഎസ്‍ആര്‍ടിസിയ്ക്ക് നഗരസഭ വാങ്ങി നൽകും. തെരുവുവിളക്കുകൾ എൽഇഡിയാക്കും. കാര്‍ബൺ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങൾക്ക് 10 ശതമാനം നികുതി ഇളവ്. പാര്‍ട്ടിപ്പിട നിര്‍മ്മാണത്തിന് 125 കോടി. ലൈഫ് പദ്ധതിയിൽ 2000 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും

43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതിയിൽ ഒരുലക്ഷം വീടുകളിൽ ജൈവ അടുക്കള സ്ഥാപിക്കും. ഏഴുവര്‍ഷം കൊണ്ട് മുഴുവൻ വാര്‍ഡുകളിലും ഓടകൾ സ്ഥാപിക്കും. മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂര്‍ കോൾ സെന്‍ററുമുണ്ടാകും. കുടിവെള്ളവിതരണത്തിന് 28 കോടി. 25,000 പേര്‍ക്ക് പുതുതായി കണക്ഷൻ നൽകും. 10 സ്കൂളുകളിൽ ഓപ്പൺ ജിമ്മിനായി 2 കോടി ഉൾപ്പെടെ സമഗ്ര വിദ്യാഭ്യാസ പാക്കേജിന് 60 കോടി. ആരോഗ്യമേഖലയ്ക്ക് 58 കോടിയും കാര്‍ഷിക മേഖലയ്ക്ക് 28 കോടിയും. വിദേശ നഗരങ്ങളുമായുള്ള സാസ്കാരിക സാങ്കേതിക വിനിമയത്തിന് ഇരട്ട നഗരം പദ്ധതിയ്ക്കായി 12 കോടി. സമാധാന നഗരമായി മാറാൻ ഒരു കോടി. തീരദേശ സമഗ്രവികസനത്തിന് 28 കോടിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഐസ് ബോക്സ് ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയം വിതരണം ചെയ്യും. സുരക്ഷിത യാത്രയ്ക്കായി 98 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു