ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം; തിരുവനന്തപുരം മേയര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍

Published : Jul 24, 2020, 01:39 PM ISTUpdated : Jul 24, 2020, 02:20 PM IST
ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം; തിരുവനന്തപുരം മേയര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍

Synopsis

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍.

തിരുവനന്തപുരം:  തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിരീക്ഷണത്തിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ സ്വയം നിരീക്ഷണത്തിൽ  പോയത്. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു. കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പ് വന്നത്.

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 206 കേസുകള്‍ സമ്പര്‍ക്കം മൂലമാണ്. ഇതിൽ പതിനാറ് പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. 

 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി