തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Published : Dec 09, 2023, 05:56 PM ISTUpdated : Dec 09, 2023, 06:52 PM IST
തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Synopsis

ഹോസ്റ്റൽ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്

തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെയാണ് മരിച്ചത്.

ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു അതിഥിയുടെ താമസം. റിക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്.

ഉടൻ തന്നെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. ഇരവിമംഗലം കാരിവേലിൽ ബെന്നിയുടെ മകളാണ്. എൻആര്‍ഐ സീറ്റിലാണ് അതിഥി എംബിബിഎസ് പ്രവേശനം നേടിയത്. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ 2020 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛൻ ബെന്നി വെഞ്ഞാറമൂട് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

കാനം രാജേന്ദ്രൻ അന്തരിച്ചു

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം