
കാസർകോട്: കാസര്‍കോട് (Kasaragod) തളങ്കരയില്‍ (Thalangara) യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി (found dead). തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിത്താണ് മരിച്ചത്. കൂടെ താമസിച്ച രണ്ട് പേരെ കസ്റ്റഡിയില്‍ (Police Custody) എടുത്തിട്ടുണ്ട്. തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്താണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിൽ മുറിവേറ്റിട്ടുണ്ട്.
സജിത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സ്വദേശിയാണ്. ഇന്നലെ രാവിലെ നാട്ടുകാരാണ് മൈതാനത്ത് മൃതദേഹം കണ്ടത്. മൈതാനത്തിനടുത്താണ് സജിത്ത് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി വിവരമുണ്ട്.
സജിത്തിന് വയറിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ട് വർഷമായി സജിത്ത് കാസർകോട് ടൈൽസ് പണി ചെയ്യുകയായിരുന്നു. കൊവിഡിനെ തുടർന്ന് നാട്ടിലായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്. ഇയാളുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാൾ മംഗലാപുരം ഭാഗത്തേക്ക് പോയെന്നാണ് സംശയം.
സജിത്തിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കെട്ടിട നിർമ്മാണത്തിനായാണ് സജിത്ത് അടക്കമുള്ളവർ ഇവിടെയെത്തിയത്. സജിത്തിനൊപ്പം താമസിക്കുന്നവരുടെ മൊഴിയെടുക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam