
തിരുവനന്തപുരം: നമ്പിയോ സേഫ്റ്റി ഇൻഡെക്സ് (Numbeo Safety Index 2025) അനുസരിച്ച് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഏഴാം സ്ഥാനം നേടി തിരുവനന്തപുരം. ആഗോളതലത്തിൽ സേഫ്റ്റി ഇൻഡെക്സ് സ്കോർ 61.1 ഉം ക്രൈം ഇൻഡെക്സ് 38.9 ഉം നേടി 149-ാം സ്ഥാനത്താണ്. ആളുകൾ രാജ്യങ്ങളിലും നഗരങ്ങളിലും എത്രത്തോളം സുരക്ഷിതരാണ് എന്ന് കാണിക്കുന്ന റിപ്പോട്ടാണിത്. പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളെടുത്താണ് പട്ടിക തയ്യാറാക്കുന്നത്. ദൈനംദിന ജീവിതത്തിൽ പകൽ സമയത്തെയും രാത്രിയിലെയും സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായമനുസരിച്ചാണ് റാങ്കിംഗ് ചെയ്യുന്നത്.
കവർച്ച, മോഷണം, ശാരീരിക ആക്രമണങ്ങൾ, പൊതു സ്ഥലങ്ങളിലെ പീഡനം എന്നിവയെല്ലാം ഇൻഡെക്സിന്റെ മാനദണ്ഡങ്ങളിൽപ്പെടുന്നു. ഇത് കൂടാതെ ചർമ്മത്തിന്റെ നിറം, വംശം, ലിംഗഭേദം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ആക്രമണം, കൊലപാതകം എന്നിവയും സൂചികയിൽ ഉൾപ്പെടുന്നു. കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും കൂടുതൽ ഫലപ്രദമായ നിയമപാലനവും ഉള്ള നഗരത്തിന് ഉയർന്ന സുരക്ഷാ സൂചിക സ്കോറാണ് ഉണ്ടാകുക. ചെന്നൈ, പൂനെ തുടങ്ങിയ വലിയ മെട്രോ നഗരങ്ങളെക്കാൾ മുന്നിലാണ് തിരുവനന്തപുരം എന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam