ട്രംപിന്റെ അധിക തീരുവ നയം: ഇന്ത്യ-അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവർണർ

Published : Sep 22, 2025, 12:53 PM IST
new jersey governor Phil Murphy

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക തീരുവ നയം തുടർന്നാൽ ഇന്ത്യ അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി 

കൊച്ചി :  ഡോണൾഡ് ട്രംപിന്‍റെ അധിക തീരുവ നയം തുടർന്നാൽ ഇന്ത്യ അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി. റഷ്യയെ എതിർക്കുക പ്രധാനം ആണെങ്കിലും അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുമായി ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഫിൽ മർഫി പറഞ്ഞു. ഇന്ത്യയും അമേരിക്കൻ സംസ്ഥാനമായ ന്യൂ ജേഴ്സിയും തമ്മിലുള്ള വാണിജ്യ ബന്ധം ഊർജിതപ്പെടുത്താൻ ലക്ഷ്യമിട്ട് ന്യൂജേഴ്സി ഗവർണറും പ്രതിനിധി സംഘവും ഇന്ത്യ സന്ദർശിക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് മർഫി ആദ്യമായി കേരളത്തിൽ എത്തിയത്. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഹയാത്ത് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരും പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.  

 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്