കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയം; നന്ദി പറഞ്ഞ് സൗമിനി ജെയിന്‍

Published : Sep 12, 2019, 06:17 PM ISTUpdated : Sep 12, 2019, 06:50 PM IST
കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയം; നന്ദി പറഞ്ഞ്  സൗമിനി ജെയിന്‍

Synopsis

തനിക്കെതിരായ പ്രതിപക്ഷ  ആരോപണങ്ങൾ  അടിസ്ഥാന രഹിതമാണ്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് സൗമിനി ജെയിന്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സൗമിനി ജെയിനെതിരെ 33  വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തെങ്കിലും രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. 74 അംഗ കൗൺസിലിൽ 38 പേരുടെ ഭൂരിപക്ഷം ആണ് യുഡിഎഫിനുള്ളത്. 38 യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

മേയർ സൗമിനി ജെയിന്‍റെ കഴിഞ്ഞ നാലുവർഷത്തെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ യുഡിഎഫ് അംഗങ്ങൾക്ക് സൗമിനി ജെയിന്‍ നന്ദി പറഞ്ഞു. തനിക്കെതിരായ പ്രതിപക്ഷ  ആരോപണങ്ങൾ  അടിസ്ഥാന രഹിതമാണ്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നത്. വികസന പദ്ധതികൾ പലതും പുരോഗമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ