
തിരുവനന്തപുരം: കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനാണ് ശ്രമമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സ്വന്തമായി ഉൽപ്പാദന മേഖലയിലേക്ക് കടക്കേണ്ടതുണ്ട്. എന്നാൽ അതിരപ്പള്ളി പദ്ധതി തത്കാലം ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് കെഎസ്ഇബിയുടേത്. വൈദ്യുതി വകുപ്പ് ജീവനക്കാരെ അഭിനന്ദിക്കുന്നു. രാജ്യത്തുണ്ടായ ഊർജ പ്രതിസന്ധിയുടെ ഘട്ടത്തിൽ സംസ്ഥാനത്ത് പവർകട്ട് ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. സംസ്ഥാനത്ത് പരിസ്ഥിതിയുടെ പേരിൽ പദ്ധതികൾ മുടങ്ങുന്ന സ്ഥിതിയാണ്. ഇത് മറികടക്കാൻ മാധ്യമങ്ങൾ സഹകരിക്കണം. കെഎസ്ഇബി ഒരു വലിയ കുടുംബമാണെന്നും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ മന്ത്രി തർക്കങ്ങൾ തീരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam