ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ക്ഷമ പറയില്ല: തുഷാര്‍ഗാന്ധി

Published : Mar 14, 2025, 11:59 AM ISTUpdated : Mar 14, 2025, 12:37 PM IST
ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ക്ഷമ പറയില്ല: തുഷാര്‍ഗാന്ധി

Synopsis

ചതിയന്മാർ എന്നും ചതിയന്മാർ.വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണ്

ആലുവ: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസിനെതിരെ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി. ചതിയന്മാർ എന്നും ചതിയന്മാരാണ്. മാപ്പ് പറയില്ല. വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണ്. കേരളത്തിൽ ഇത് സംഭവിച്ചു എന്നത് തന്നെ അത്ഭുതപെടുത്തുന്നു. കേരളത്തിന്‍റെ  രീതി ഇതല്ല. ഏറ്റവും പ്രതിപക്ഷ ബഹുമാനം ഉണ്ടെന്നു കരുതുന്ന സ്ഥലം ആണ് കേരളം. ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളo വിഷം വമിപ്പിക്കുന്നവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു

 

നെയ്യാറ്റിൻകര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ന് ബിജെപി പരിപാടി നടത്തുന്നു എന്ന് അറിയുന്നു. തനിക്ക് അത്ഭുതം തോന്നുന്നു പേടി വരുന്നു. പ്രതിഷേധിക്കുന്നവർ ഗാന്ധി പ്രതിമയിലേക്ക് വെടി ഉതിർക്കുമോ? ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം', തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി  

തുഷാര്‍ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമെന്ന് ബിജെപി, 'ഗാന്ധികുടുംബത്തിന്റെ പിന്‍തലമുറക്കാരന്‍ തലച്ചോര്‍ പണയം വച്ചു

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം