
വയനാട്: ആദ്യ ജനഹിതത്തില്‍ തന്നെ തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച സൂപ്പര്‍ സ്റ്റാര്‍ വിജയിയുടെ തമിഴക വെട്രിക്കഴകത്തിന് വയനാട്ടിലും യൂണിറ്റ്. കല്‍പ്പറ്റ നഗരത്തിനടുത്ത വെങ്ങപ്പള്ളിയിലെ യുവാക്കളാണ് 'ടിവികെ വെങ്ങപ്പള്ളി യൂണിറ്റ്' സ്ഥാപിക്കാന്‍ 'മൈ ടിവികെ' ആപ്പില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ആപ്പിലെ തിരക്ക് കാരണം മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കായിട്ടില്ല. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായ വയനാട്ടിലെ ആദ്യ യൂണിറ്റ് ആയിരിക്കും തങ്ങളുടേതെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സഫ്‌വാന്‍ ഖലീല്‍ പറഞ്ഞു. മിന്നും വിജയത്തില്‍ വിജയിക്ക് അഭിവാദ്യമര്‍പ്പിച്ച് വെങ്ങപ്പള്ളി ടൗണില്‍ വലിയ ഫളെക്‌സ് ബോര്‍ഡും ഈ ഇരുപതംഗ സംഘം സ്ഥാപിച്ചു കഴിഞ്ഞു.
വിജയിയുടെ സിനിമകളെ ഇഷ്ടപ്പെടുന്നവരും അദ്ദേഹത്തിന്‍റെ ആരാധകരുമാണ് ഗ്രൂപ്പിലുള്ളത്. ഐടി രംഗത്ത് ജോലി ചെയ്യുന്നവരും കൊമേഴ്‌സ് രംഗത്ത് ഉന്നത ബിരുദമെടുത്തവരുമെല്ലാം ചേര്‍ന്ന ഗ്രൂപ്പില്‍ എല്ലാവരും യുവാക്കളാണ്. അപേക്ഷ പൂര്‍ത്തിയാകുന്ന മുറക്ക് വരും ദിവസങ്ങളില്‍ തന്നെ യോഗം ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു. വെങ്ങപ്പള്ളിയില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതോടെ വിജയ് ആരാധാകരായ കൂടുതല്‍ യുവാക്കള്‍ ടിവികെ യൂണിറ്റിലേക്ക് എത്തുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam