
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ സ്വർണവുമായി എത്തിയ പ്രിയങ്കയെ ബലമായി കയറ്റികൊണ്ടുപോയത് ഭർത്താവ് തന്നെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്വർണം കവർച്ച ചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. പിന്തുടർന്ന പൊലീസ് സംഘം ഇവരെ പിടികൂടി. കണ്ണൂർ സ്വദേശി പ്രിയങ്ക, ഭർത്താവ് റിനീഷ് ഉൾപ്പെടെ നാലുപേർ പിടിയിൽ.
കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമമെന്ന് സംശയമുയർന്നിരുന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നതെന്നായിരുന്നു വിവരം. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിൽ എത്തിയവർ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു വിവരം.
മലപ്പുറം പുളിക്കലിൽ വെച്ച് ഇവരെ പൊലീസ് സാഹസികമായി പിടികൂടി. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടകം വെളിപ്പെട്ടത്. ദുബൈയിൽ നിന്നും വന്ന റിയയാണ് സ്വർണം കടത്തിയത്. മാല, വള, കൈ ചെയിൻ ആഭരണങ്ങളായി കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam