തൃശൂരിൽ അപകടത്തിൽപെട്ട ലോറി കത്തി നശിച്ചു; ആലപ്പുഴയിൽ കെ സ്വിഫ്റ്റ് നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചു

Web Desk   | Asianet News
Published : May 26, 2022, 09:26 AM IST
തൃശൂരിൽ അപകടത്തിൽപെട്ട ലോറി കത്തി നശിച്ചു; ആലപ്പുഴയിൽ കെ സ്വിഫ്റ്റ് നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചു

Synopsis

ദേശീയപാതയിൽ ഏങ്ങണ്ടിയൂർ എത്തായി സെന്ററിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വാടാനപ്പള്ളി പോലീസും ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന്‌ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി

 

തൃശൂർ : ഏങ്ങണ്ടിയൂർ ഏത്തായി സെന്ററിൽ ലോറി(LORRY) വൈദ്യുതിപോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു(FIRE). ആ സമയത്ത് ഡ്രൈവർ വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയതിനാൽ കൂടുതൽ അപകടം ഒഴിവായി .പരിക്കേറ്റ ലോറി ഡ്രൈവർ തളിപ്പറമ്പ്‌ സ്വദേശി ചന്ദ്രനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ദേശീയപാതയിൽ ഏങ്ങണ്ടിയൂർ എത്തായി സെന്ററിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വാടാനപ്പള്ളി പോലീസും ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന്‌ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

കെ സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ആലപ്പുഴ : ചേർത്തലയ്ക്കടുത്ത് വയലാറിൽ ദേശീയ പാതയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്നലോറിക്ക് പിന്നിലിടിച്ച് 10 പേർക്ക് പരുക്ക്. സാരമായി പരുക്കേറ്റ ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിസാര പരുക്കേറ്റ മറ്റു യാത്രക്കാരെ ചേർത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലർച്ചേ മൂന്നോടെയായിരുന്നു അപകടം. കനത്ത മഴ മൂലം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ